തലയോലപ്പമ്പ്: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ വൈക്കം മണ്ഡലം വാർഷിക സമ്മേളനവും ജില്ലാ പ്രസിഡണ്ട് ബിജു കളത്തിപ്പടിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അജി ഗുരുകൃപ ഉദ്ഘാടനം നിർവഹിച്ചു. 
ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ നവാസ് വെള്ളൂർ സ്വാഗതം പറഞ്ഞു. ബിനു എംപി ജില്ലാ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. ഹാഷിം സംക്രാന്തി, ടോമി കുറ്റികാടൻ, സദാശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

തനതു വർഷം എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ ആർച്ച, അക്ഷയ എന്നിവരെ യോഗത്തിൽ ആദരിച്ചു. വാർഷിക റിപ്പോർട്ടും കണക്കും വായിച്ച് അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടിക്കും ശേഷം നടന്ന  തെരഞ്ഞെടുപ്പിൽ 2023-24 വർഷത്തെ ഭാരവാഹികളായി ഷിജി കെ.വി (പ്രസിഡന്‍റ്), നവാസ് (സെക്രട്ടറി), അജ്മൽ (വൈസ് പ്രസിഡന്‍റ്), വിജി രജീഷ് (ജോയിൻ സെക്രട്ടറി), പക്കീർ (ട്രഷർ) എന്നിവർ അടങ്ങിയ 9 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed