കുവൈറ്റ്: കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ഈ മാസം 30 മുതലാണ് പുതിയ സര്‍വീസ്സ് ആരംഭിക്കുക.
നിലവില്‍ ആഴ്ചയില്‍ വ്യാഴാഴ്ച്ചയുള്ള ഒരു സര്‍വീസ് മാത്രമേ ഉള്ളു. തിങ്കളാഴ്ച ആരംഭിക്കുന്ന പുതിയ സര്‍വീസോട് കൂടി ഈ സെക്ടറിലുള്ള യാത്ര ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
തിങ്കള്‍ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.40 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാവിലെ 7.40 ന് കുവൈത്തില്‍ എത്തും. തിരിച്ചു 8.40 ന് കുവൈത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം 4ന് കണ്ണൂരില്‍ എത്തും.
വ്യാഴാഴ്ച രാത്രി 7.50ന്ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.30ന് കുവൈത്തില്‍ എത്തും. തിരിച്ചു രാത്രി 11.50ന് കുവൈത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം പിറ്റേദിവസം രാവിലെ 7.10ന് കണ്ണൂരില്‍ എത്തും .
32 ദിനാര്‍ മുതലാണ് നിലവിലെ കുവൈത്തില്‍ നിന്നുമുള്ള നിരക്ക്.