സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അഞ്ജലി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് അഞ്ജലി.
‘എന്റെ’ എന്ന ക്യാപ്‌ഷനോടെയുള്ള ഇന്‍സ്റ്റഗ്രാം വീഡിയോയുടെ തുടക്കത്തിൽ അഞ്ജലി മാത്രം പ്രത്യക്ഷപ്പെടുന്നു. തുടർന്ന് ശരത്തും പിന്നാലെ കുഞ്ഞിനൊപ്പം ഇരുവരും ചേരുന്നു. വളരെ സന്തോഷം തരുന്ന വീഡിയോയാണിതെന്ന് ‘സുന്ദരി’ ആരാധകരും അഭിപ്രായപ്പെടുന്നു. ‘കാത്തിരുന്ന വസന്തം- പെൺകുട്ടിയാണ്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന പേരും അവൾക്കിട്ടു- മഴ’ എന്ന് പറഞ്ഞ് ആയിരുന്നു കുഞ്ഞ് ജനിച്ച സന്തോഷം ശരത്ത് പ്രേക്ഷകരുമായി പങ്കുവെച്ചത്. 
സംവിധായകന്‍ ശരത്ത് ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ‘സുന്ദരി’ എന്ന സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ നിന്ന് ആരംഭിച്ച പരിചയമാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് അവരെ നയിച്ചത്. അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു അത്.
നേരത്തെ വിവാഹ ആവശ്യങ്ങൾക്കായി സീരിയലിൽ നിന്ന് അവധിയെടുത്ത അഞ്‍ജലിയെ പുറത്താക്കിയത് വാർത്തയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ‘സുന്ദരി’ സീരിയലിൽ നിന്നും പുറത്താക്കിയെന്നാണ് അഞ്ജലി ശരത്ത് അന്ന് പരാതിപ്പെട്ടിരുന്നത്. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. പുതിയ നായിക സീരിയലിൽ എത്തിയതോടെ സ്ഥിരം പ്രേക്ഷകർക്ക് മറുപടിയായാണ് അഞ്‍ജലി ശരത് അന്ന് ആരാധകരോട് പ്രതികരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *