നെടുമങ്ങാട്: മകളുടെ തലയില്‍ കതക് പിടിച്ചടച്ചു മുറിവേല്‍പ്പിച്ച പിതാവ് പിടിയില്‍. കരിപ്പൂര് രജിത്ത് ഭവനില്‍ രജിത്ത് കുമാറി(46)നെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ മകളെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്.
അമ്മയെ നിരന്തരം രജിത്ത് ഉപദ്രവിക്കുന്നത് പെണ്‍കുട്ടി തടസം പിടിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും രജിത്ത് മകളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും മകള്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു.
രാത്രി പത്തരയ്ക്ക് ഇവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ മകളുടെ തലയില്‍ കതക് പിടിച്ച് വലിച്ചടച്ച് പ്രതി പരിക്കേല്‍പ്പിക്കുകയായിരുന്നു. മകളെ കൊല്ലുമെന്ന് ഭീഷണിയുമുണ്ടായി. തുടര്‍ന്ന് മകളും മാതാവും കൂടി നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.