കുന്നംകുളം: പെരുമ്പിലാവില്‍ 12 വയസുള്ള വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മുണ്ടൂര്‍ കൊരട്ടി വീട്ടില്‍ മെജോ(42)യാണ് പിടിയിലായത്. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് ഇയാള്‍. ബസും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് പെരുമ്പിലാവിലായിരുന്നു സംഭവം. കുന്നംകുളത്തെ സ്‌കൂളില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബസില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
വീട്ടിലെത്തി കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.