ലോകത്ത് ഉത്കണ്ഠ, സ്ട്രെസ്, വിഷാദം പോലെ പല മാനസികാരോഗ്യപ്രശ്നങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പഠനം, ജോലി, സാമ്പത്തിക കാര്യങ്ങള്‍, സാമൂഹികമായ കാര്യങ്ങള്‍ എന്നിങ്ങനെ പലകും മനുഷ്യരെ പ്രതികൂലമായി ബാധിക്കാം. ഇടയ്ക്കിടെ ഏതെങ്കിലും കാരണം മൂലമോ മൂഡ് ഓഫ് ആകുന്ന പ്രകൃതക്കാരാണ് നിങ്ങളെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം.
എപ്പോഴും അടച്ചിട്ട മുറികള്‍ക്കുള്ളിലോ കെട്ടിടങ്ങള്‍ക്കുള്ളിലോ തന്നെ തുടരാതെ ഇടയ്ക്ക് പുറത്തിറങ്ങുകയും അല്‍പം പച്ചപ്പും ശാന്തതയും അനുഭവിക്കാൻ കഴിയുന്നിടങ്ങളില്‍ സമയം ചെലവിടുകയും ചെയ്യുക. ഇത് വലിയ മാറ്റം തന്നെ നിങ്ങളുടെ മാനസികാരോഗ്യത്തില്‍ കൊണ്ടുവരും.
കായികാധ്വാനം ശീലമാക്കുക. വ്യായാമം, യോഗ, നടത്തം, നീന്തല്‍ മറ്റ് കായിക വിനോദങ്ങള്‍ എന്തും ചെയ്യണം. ഇത് ശരീരത്തിന് മാത്രമല്ല- മനസിനും ഏറെ ഗുണകരമാണെന്ന് മനസിലാക്കുക. ഒപ്പം തന്നെ നമുക്ക് സന്തോഷം നല്‍കുന്ന ക്രിയാത്മകമായ കാര്യങ്ങളിലും മുഴുകണം. എഴുത്ത്, വായന, വര, ഗാര്‍ഡനിംഗ്, മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിങ്ങനെ എന്തുമാകാം ഇത്.
നമ്മുടെ ജോലിയെ നമുക്ക് ചെയ്യാനാകുന്ന വിധത്തില്‍ ഷെഡ്യൂള്‍ ചെയ്ത് അലസരാകാതെ റിലാക്സ്ഡ് ആയി അത് ചെയ്തുതീര്‍ക്കാൻ ശ്രമിക്കുക. നമ്മളെക്കൊണ്ട് സാധിക്കാത്ത ഗോളുകള്‍ സെറ്റ് ചെയ്യാതിരിക്കുക. കാരണം ഇതുണ്ടാക്കുന്ന സ്ട്രെസ് ചെയ്യാൻ സാധിക്കുന്ന ജോലിയെ കൂടി ബാധിക്കാം.