ബെയ്ജിങ്: ബെയ്ജിങ്ങിലെ ഇസ്രായേൽ എംബസി ജീവനക്കാരനുനേരെ ആക്രമണം. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണ കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ഹമാസ് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് ചൈന നടത്തിയ പ്രസ്താവനയെ ഇസ്രായേൽ വിമർശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.