ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന ടൗണായി വളരുന്ന ആനച്ചാലിന്റെ വികസനത്തിന് സംഘാടകസമിതി രൂപവത്കരിച്ചു.
ഗതാഗത പരിഷ്കാരം ഉൾപ്പെടെയുള്ള വിഷയം സമിതി ചർച്ച ചെയ്തു. ഓടകൾ, ശുചിത്വമുള്ള ശൗചാലയം, ആനച്ചാൽ മുതൽ ചെങ്കുളം ബോട്ടിങ് സെൻറർ വരെ നടപ്പാത എന്നിവയ്ക്ക് ആവശ്യമായ നിർദേശങ്ങളാണ് സംഘാടകസമിതി യോഗത്തിൽ മുന്നോട്ടുവെച്ചത്.
എം.എം.മണി എം.എൽ.എ. ഉദ്ഘാടനംചെയ്തു. അഡ്വ. എ.രാജ എം.എൽ.എ., പള്ളിവാസൽ പഞ്ചായത്ത് പ്രസിഡൻറ് വി.ജി. പ്രതീഷ് കുമാർ, വെള്ളത്തൂവൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആർ. ജയൻ, പള്ളിവാസൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ലത എന്നിവർ പ്രസംഗിച്ചു. എം.എം. മണി എം.എൽ.എ., കെ.കെ. ജയചന്ദ്രൻ, അഡ്വ. എ.രാജ എം.എൽ.എ., കെ.വി.ശശി എന്നിവർ രക്ഷാധികാരികളാണ്. വി.ജി. പ്രതീഷ് കുമാർ (ഉപദേശകസമിതി ചെയ.) മഞ്ജു ബിജു (ഉപദേശകസമിതി കൺ.) കെ.ആർ. ജയൻ (ചെയ.) മനു ജോസഫ് (കൺ.) ടി.ജി. സോമൻ (ട്രഷ.) എന്നിവരെ ഉൾപ്പെടെ 151 കമ്മിറ്റിയെ തിരഞ്ഞെടുത്തു.