ശാസ്താംകോട്ട: പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി 12നു ശേഷമായിരുന്നു സംഭവം. സി.സി.ടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ദൃശ്യം കണ്ടെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചിയും നാലമ്പലത്തിന് പുറത്തെ ഉപദേവാലയങ്ങള്‍ക്ക് മുന്നിലെ കാണിക്കവഞ്ചികളുമാണ് തകര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്. ആറു മാസം മുമ്പും ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിന്റെ രൂപവുമായി ഇയാള്‍ക്ക് സാദൃശ്യമുണ്ട്.