റാന്നി: ടാപ്പിങ്ങിനു പോയ യുവാവിനെ റബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്തി. കുടമുരുട്ടി ചണ്ണ സ്വദേശി തെയിലില്‍ ജോബി വര്‍ഗീസി(33)നെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. അത്തിക്കയം ചേന്നംപാറയിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായ ജോബി ഇന്ന് വെളുപ്പിനെ ടാപ്പിങ്ങിന് വന്നിരുന്നു. അടുത്ത പറമ്പില്‍ ടാപ്പിങ് ചെയുന്ന സുഹൃത്ത് ജോലി കഴിഞ്ഞു തിരഞ്ഞുവന്നപ്പോള്‍ ജോബിയുടെ സ്‌കൂട്ടര്‍ തോട്ടത്തിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തത് കണ്ട് നോക്കിയപ്പോഴാണ് റബര്‍ മര്‍ത്തിനു ചുവട്ടിലായി ജോബി മരിച്ച നിലയില്‍ കിടക്കുന്നത് കാണുന്നത്.
തുടര്‍ന്ന്, നാട്ടുകാരെയും പെരുനാട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംസ്‌ക്കാരം പിന്നീട്.