അടൂര്‍: മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നൂറു വര്‍ഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദി(32)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്.
തുക അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2021ലാണ് സംഭവം. അടൂര്‍ സി.ഐയായിരുന്ന ടി.ഡി. പ്രജിഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 18 രേഖകളും 17 സാക്ഷികളെയും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സ്മിത ജോണ്‍ ഹാജരായി.