തൃശൂര്‍: തൊഴിലുറപ്പ് പണിക്കിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളിയായ വയോധികന്‍ മരിച്ചു. എടത്തുരുത്തി സ്വദേശി തിലകനാ(70)ണ് മരിച്ചത്. ഏഴുപേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം.
എടുത്തുരുത്തി തെക്കുഭാഗത്ത് തൊഴിലാളികള്‍ ചേര്‍ന്ന് തോട് വൃത്തിയാക്കുന്നതിനിടെ കാടു വെട്ടുന്നതിനിടെ കടന്നല്‍ക്കൂട് ഇളകുകയായിരുന്നു. മറ്റു തൊഴിലാളികള്‍ ഓടി മാറിയെങ്കിലും തിലകന്‍ സ്ഥലത്ത് തന്നെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.