അങ്കമാലി: കടം വാങ്ങിയ വിവരം മറ്റുള്ളവരോട് പറഞ്ഞതിലെ വൈരാഗ്യത്തില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കറുകുറ്റി അരീക്കല്‍ പൈനാടത്ത് ചാക്കത്തൊമ്മന്‍ വീട്ടില്‍ ജോസഫ് പൗലോസിനെ(27)യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മൂന്നിനായിരുന്നു സംഭവം. കറുകുറ്റി അരീക്കല്‍ ഭാഗത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തി ജോസഫും സഹോദരന്‍ ജിബിനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇവര്‍ കടം വാങ്ങിയ വിവരം മറ്റുള്ളവരോട് പറഞ്ഞതിനെത്തുടര്‍ന്നാണ് ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.