കൊച്ചി:  ജീവിത ലക്ഷ്യങ്ങള്‍ക്കനുസരിച്ച് കാഷ് ഫ്ളോ ക്രമീകരിക്കാനുള്ള സൗകര്യവുമായി ബജാജ് അലയന്‍സ് ലൈഫ് എയ്സ് പദ്ധതി അവതരിപ്പിച്ചു. ആഗ്രഹിക്കുന്ന വരുമാനം, വരുമാനം ആരംഭിക്കുന്ന വര്‍ഷം, വരുമാനത്തിന്‍റെ കാലയളവ് തുടങ്ങിയ തീരുമാനിക്കുകയും കാലാവധിക്കു ശേഷമുള്ള ആനുകൂല്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്യാന്‍ ഈ നോണ്‍ ലിങ്ക്ഡ് പാര്‍ട്ടിസിപേറ്റീങ് വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സ് സേവിങ്സ് പദ്ധതി അവസരം നല്‍കും.
പ്രീമിയം അടക്കുന്നതും വരുമാനം ലഭിക്കുന്നതുമായ കാലയളവും തുകയും തെരഞ്ഞെടുക്കാന്‍ ഇതില്‍ അവസരമുണ്ട്. ജീവിത പരിരക്ഷയ്ക്കു പുറമെ 100 വയസു വരെ വരുമാനവും ഇതില്‍ ലഭ്യമാക്കും. പോളിസിയുടെ ആദ്യ മാസം മുതല്‍ തുടങ്ങി എന്ന രീതിയില്‍ വരെ വരുമാനം സ്വീകരിക്കാനാവും.
ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ വരുമാനം ലഭിക്കുന്നതു നീട്ടി വെക്കാനുമാകും.   വനിതാ പോളിസി ഉടമകള്‍ക്ക് രണ്ടു ശതമാനം അധിക വരുമാനവും ഇതിലൂടെ നല്‍കും. ഇതില്‍ നല്‍കുന്ന ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പരിരക്ഷ നോമിനിക്കു സാമ്പത്തിക സുരക്ഷിതത്വവും പ്രദാനം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *