ദുബായ്: സത്യം ഓണ്‍ലൈന് അക്കാഫിന്‍റെ ആദരം. യുഎഇയിലുള്ള കേരളത്തിലെ കോളജ് അലുംനി അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ അക്കാഫ് നടത്തിയ ഓണാഘോഷങ്ങളുടെ സമാപനസമ്മേളനത്തിലാണ് ഷാര്‍ജ എക്സ്പോ സെന്‍ററില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി സത്യം ഓണ്‍ലൈനെ ആദരിച്ചത്.

ഓണാഘോഷ പരിപാടികളിലെ മുഖ്യാതിഥിയായിരുന്ന ചലച്ചിത്ര താരം ഹണി റോസ് സത്യം ഓണ്‍ലൈന്‍ മാനേജിംങ്ങ് ഡയറക്ടര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന് മൊമന്‍റോ കൈമാറി. പ്രവാസി വ്യവസായി എംഎ യൂസഫലി ആഘോഷ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വഹിച്ചു.

നടന്‍ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റര്‍, ഗായകന്‍ അനൂപ് ശങ്കർ, മട്ടന്നൂർ ശങ്കരൻകുട്ടി, അവതാരകന്‍ മിഥുന്‍, കലാഭവന്‍ മണികണ്ഠന്‍, പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരായിരുന്ന ടെന്‍ എക്സ് പ്രോപര്‍ട്ടീസ് മാനേജിംങ്ങ് ഡയറക്ടര്‍ സുകേഷ് ഗോവിന്ദന്‍, അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ, സെക്രട്ടറി വി.എസ്‌. ബിജുകുമാർ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
ഭാരവാഹികളായ ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ട്രഷറർ  ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, വൈസ് ചെയർമാൻ ബക്കറലി, വൈസ് പ്രെസിഡന്റുമാരായ അഡ്വ ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് അന്നു പ്രമോദ്, ജനറൽ കൺവീനർ മനോജ് ജോൺ, എക്‌സ്‌കോം കോഓർഡിനേറ്റർ ഷെഫി അഹമ്മദ്, ജോയിന്റ് ജനറൽ കൺവീനർമാരായ സൂരജ്, സജി പിള്ളൈ, വിദ്യ പുതുശ്ശേരി, അക്കാഫ് ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല, അമീർ കല്ലത്ര അക്കാഫ് കൾച്ചറൽ കോഓർഡിനേറ്റർ വി സി മനോജ്, രഞ്ജിത്ത് കോടോത്ത്, സനീഷ് കുമാർ, ജോൺസൻ മാത്യു, അബ്ദുൽ സത്താർ എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/palaachzyanz/posts/pfbid0uc8RTgBXGW3igStknfSs3geqx6rWbpTQHJXkDVhwFmfFmhsoXXK2nAZKgZv1wDwCl?mibextid=YxdKMJ

By admin

Leave a Reply

Your email address will not be published. Required fields are marked *