കുമളി: മങ്കലാർ ചെങ്കര പ്രദേശത്ത് ജനവാസ മേഘലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ അക്രമിച്ചിട്ടും പുലിയെ പിടിയ്ക്കുവാനോ ജനങ്ങളുടെ ആശങ്ക അകറ്റുവാനോ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനോ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
കഴിഞ്ഞ ദിവസം മൂങ്കലാർ രണ്ടാം ഡിവഷനിലെ തൊഴിലാളി ഞാന രാജിന്റെ രണ്ടു വയസ് പ്രായമായ ആട്ടിൻകുട്ടിയെ പുലി പിടികൂടി കാൽ ഭാഗം ഭക്ഷിച്ച് ബാക്കി ശരീര ഭാഗം ഉപേക്ഷിച്ചു പോവുകയും അടുത്ത ദിവസം വന്ന് ബാക്കി ഭാഗം എടുത്തു കൊണ്ട് പോവുകയും ചെയ്തു.
ജ്ഞാനരാജിന്റെ മകൻ എബിനേഷ് ആടിനെ മേയിച്ചു കൊണ്ടിരിന്നിടത്തു നിന്നും വീട്ടിലേയ്ക്ക് പോയ സമയത്താണ് പുലി ആടിനെ പിടിയ്ക്കുന്നത്. വീട്ടിൽ പോയി തിരികെ വന്നപ്പോൾ ആടിനെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ആടിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനെ അറിയിച്ചപ്പോൾ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം എടുത്തു മാറ്റി.
അഞ്ചാം നമ്പർ ഭാഗത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ വ്യക്തമായ രൂപം പതിഞ്ഞു. തുടർന്ന് സ്ഥാപിച്ച കൂട്ടിന് സമീപത്തോടു കൂടി പുലി കടന്നുപോയെങ്കിലും പുലി കൂട്ടിൽ കയറിയില്ല. അതിനു ശേക്ഷം കൂട് മറ്റൊരിടത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.
പകൽ സമയങ്ങളിൽ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർ ഇതു വഴി വന്നു പോകുന്നുണ്ടങ്കിലും രാത്രികാലങ്ങളിൽ നിരീക്ഷിയ്ക്കുന്നതിനോ പെട്രോളിംഗ് നടത്തുന്നതിനോ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനോ തയ്യാറാകുന്നില്ല. വളർത്തു മൃഗങ്ങളെ പിടിയ്ക്കുകയും ജനവാസ മേഘലയിൽ പുലിയിറങ്ങിയിട്ടും സ്ഥലത്തെഗ്രാമ പഞ്ചായത്തംഗം പോലും സ്ഥലത്തെത്തി നഷ്ട്ടപരിഹാര ലഭിയ്ക്കുന്നതിനുള്ള ഇടപെടീൽ പോലും നടത്തിയില്ലന്നുളള ആക്ഷേപം നാട്ടുകാർക്കുണ്ട്.
ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് വാർഡു കമ്മറ്റിയുടെ നേതൃത്വത്തിൽ മൂങ്കലാർ രണ്ടാം ഡിവിഷനിൽ സായാന്ന ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് ധർണാസമരം ഉത്ഘാടനം ചെയ്തു.
കൂട് വെച്ചിട്ട് പുലിക്കൂട്ടിൽ കയറുന്നില്ലങ്കിൽ ഗവൺമെന്റിന്റെ ഓർഡർ വാങ്ങി മയക്കു വെടി വെച്ച് പുലിയെ പിടിയ്ക്കുന്നതിനും ഭയചകിതരായ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് തയ്യാറാകണമെന്നുംസ്ഥലം എംഎല്‍എ വാഴൂർ സേമൻ സ്ഥലത്തെത്താത്തതും വേണ്ട ഇടപെടീൽ നടത്താത്തതും വോട്ടുചെയ്തു വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ഉടൻ തന്നെ വേണ്ട ഇടപെടൽ നടത്തി ജനങ്ങളുടെ ഭീതിയകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടു.
ഉടൻ തന്നെ ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലങ്കിൽ കുമളിയിലെ ഫോറസ്റ്റ് ആഫീസിലേയ്ക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ പങ്കെടുപ്പിച്ച് മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബൂത്ത് പ്രസിഡന്റ് രാജേഷ് അദ്ധ്യഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയഗം പി.കെ രാജൻ, മണിമേഘല, ബാബു, ജോൺസൺ, തുടങ്ങിയവർ സംസാരിച്ചു.