ചിറ്റൂർ: പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ തിരികെ സ്കൂൾ ക്യാമ്പയിനിന്റെ ഭാഗമായി രണ്ടാംഘട്ട ബാച്ച് എസ്എൻയുപി വിളയോടി സ്കൂളിൽ നടത്തി. പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സ്കൂൾ സന്ദർശിച്ചു പഠിതാക്കൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളില്‍’ സംസ്ഥാനതല ക്യാമ്പയ്ന്‍റെ ഭാഗമായാണ് അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി സംസ്ഥാനത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകളാണ് ഈ രീതിയിൽ  വീണ്ടുമെത്തുന്നത്.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയ്നാണ് ‘തിരികെ സ്കൂളില്‍’.വിജ്ഞാന സമ്പാദനത്തിന്‍റെ ഭാഗമായി മുഴുവൻ അയല്‍ക്കൂട്ട വനിതകളും പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പെയ്ന്‍റെ മുഖ്യ സവിശേഷത.
കാലത്ത് 9.45 ന് അസംബ്ലിയോടുകൂടി പരിപാടി ആരംഭിച്ചു.10 മണിക്ക് തന്നെ ക്ലാസുകൾ ആരംഭിച്ചു. 49 അയക്കൂട്ടങ്ങളിൽ നിന്നും 424 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *