കുവൈറ്റ് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈറ്റ് സൗഹൃദത്തിന്റെ ഒന്‍പതു വര്‍ഷങ്ങള്‍ എന്ന ക്യാപ്ഷനില്‍ സംഘടിപ്പിച്ച കൊയിലാണ്ടി ഫെസ്റ്റ് 2023 ജനപങ്കാളിത്തം കൊണ്ടും ആസ്വാദനമികവ് കൊണ്ടും ശ്രദ്ദേയമായി. അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി രക്ഷാധികാരി റഹൂഫ് മഷ്ഹൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

അസോസിയേഷന്‍ പ്രസിഡന്റ് ജിനീഷ് നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഫര്‍വാനിയ ഹാമിദ് സലാഹ് സാദ് അല്‍ ദാസ് മുഖ്യാതിഥി ആയിരുന്നു. മുഖ്യാഥിതിയെ കൊയിലാണ്ടി ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ബേപ്പൂര്‍ ബോക്കെ നല്‍കി സ്വീകരിച്ചു. അദ്ദേഹത്തിനുള്ള അസോസിയേഷന്‍ ഉപഹാരം പ്രധാന ഭാരവാഹികള്‍ ചേര്‍ന്നു കൈമാറി. 

കൊയിലാണ്ടി താലൂക് അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഹയര്‍ സെക്കന്ററി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഉയരേ 2024-ന്റെ പ്രഖ്യാപനം രക്ഷാധികാരി ബഷീര്‍ ബാത്ത നിര്‍വഹിച്ചു. കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായി കെട്ടിലും മട്ടിലും പുതുമയോടെ പുറത്തിറക്കിയ ‘ഉയരേ’ എന്ന സുവനീര്‍ പ്രകാശനം  രക്ഷാധികാരി പ്രമോദ് ആര്‍.ബി നിര്‍വഹിച്ചു. 

കൊയിലാണ്ടി ഫെസ്റ്റ് 2023ന്റെ പ്രധാന സ്‌പോണ്‍സര്‍ മലബാര്‍ ഗോള്‍ഡ് & ഡയമന്‍ഡ്‌സിനുള്ള ഉപഹാരം ഡെപ്യൂട്ടി കണ്‍ട്രി ഹെഡ് ഷാഹിലിന് രക്ഷാധികാരി മുഹമ്മദ് റാഫി കൈമാറി. കോ-സ്‌പോണ്‍സര്‍മാരായ എടിഎസ്  കമ്പനിക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് റഷീദ് ഉള്ളിയേരി ജിന്‍സ് ഏലിയാസിനും പവര്‍ കോര്‍പ്പിനുള്ള ഉപഹാരം സെക്രട്ടറി അതുല്‍ ഒരുവമ്മല്‍ ജിതിന്‍ അലക്‌സാണ്ടറിനും കൈമാറി. 

ഗ്രാന്‍ഡ് ഹൈപ്പര്‍ റീജണല്‍ ഡയരക്ടര്‍ അയൂബ് കച്ചേരി ആശംസകള്‍ നേര്‍ന്നു. അബിനാസ് (ബഹ്റൈന്‍ എക്‌സ്‌ചേഞ്ച് കമ്പനി) അബ്ദുല്‍ റഷീദ് (തക്കാര) മുഹമ്മദലി മാന്‍ഗോ ഹൈപ്പര്‍, മറ്റു സ്‌പോണ്‍സര്‍മാരായ മെഡക്‌സ് മെഡിക്കല്‍ കെയര്‍, അഡ്വാന്‍സ് എനര്‍ജി, ഫ്രണ്ട്‌ലൈന്‍ ലോജിസ്റ്റിക്‌സ്, ടിവിഎസ് ടൂര്‍സ് & ട്രാവെല്‍സ് കാലിക്കറ്റ് ഷെഫ്, സിറ്റി ക്ലിനിക്, വര്‍ബ നാഷണല്‍, സ്‌കൈ ടക്ക്, സീസര്‍സ് ഗ്രൂപ്പ്, ഹയ ബാക്‌സ്, എന്നിവരുടെ പ്രതിനിധികളും അസോസിയേഷന്‍ ഉപഹാരം ഏറ്റുവാങ്ങി. 

കൊയിലാണ്ടി ഫെസ്റ്റിന് വേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയ സുല്‍ഫി & അനു സുല്‍ഫി ദമ്പതികള്‍ക്കുള്ള ഉപഹാരം സെക്രട്ടറി വിജില്‍ കീഴരിയൂരും ഇസ്മായില്‍ സണ്‍ഷൈനുള്ള ഉപഹാരം വനിത വിംഗ് പ്രതിനിധി സാജിദ നസീറും നല്‍കി.
ഇവന്റ് പാര്‍ട്ണര്‍ മ്യൂസിക് ബീറ്റ്‌സിനു വേണ്ടി നിതിന്‍ തോട്ടത്തിലും, മീഡിയ പാര്‍ട്ണര്‍ വിബ്ജിയൊര്‍ ടി.വിക്ക് വേണ്ടി നിജാസ് കാസിമും അസോസിയേഷന്‍ ഉപഹാരം ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി റിഹാബ് തൊണ്ടിയില്‍ സ്വാഗതവും ട്രഷറര്‍ സാഹിര്‍ പുളിയഞ്ചേരി നന്ദിയും പറഞ്ഞു. 

ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും സീനിയര്‍ സമിതി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചു കൊണ്ടാണ് അസോസിയേഷന്‍ ഒന്‍പതാം വാര്‍ഷികം കൊയിലാണ്ടി ഫെസ്റ്റിനു തുടക്കം കുറിച്ചത്. 
മലയാളി മാംസ് മിഡില്‍ഈസ്റ്റ് കുവൈറ്റ് ടീം ഡികെ ഡാന്‍സ് വേള്‍ഡ്, ലക്ഷ്യ സ്‌കൂള്‍ ഓഫ് ഡാന്‍സ്, പഞ്ചാബി ഡാന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സ്-സ്‌കിറ്റും കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈറ്റ് വനിതാ വിംഗ് നടത്തിയ കിഡ്‌സ് ഫാഷന്‍ ഷോ മത്സരവും, പ്ലേബാക് സിംഗര്‍ അതുല്‍ നറുകര, സജിലി സലീം, സലീല്‍ സലീം, ജിയോ ആന്റോ അവരുടെ ബാന്റില്‍ ബിലാല്‍ കെയ്‌സ്, ജിയോ ജേക്കബ്, അബ്ദുല്‍ ഹകീം, മനോജ് ടീം ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ നൈറ്റും മഹേഷ് കുഞ്ഞിമോന്റെ നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചു വരവും കൊയിലാണ്ടി ഫെസ്റ്റിന്റെ ആഘോഷരാവിന് നിറം ചാര്‍ത്തി. 

കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ വനിതാ വിംഗ് കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്‌സ് ഫാഷന്‍ ഷോയില്‍ ഇശിക നിതിന്‍ ഒന്നാം സ്ഥാനവും ലിബ സുല്‍ഫിക്കര്‍, രണ്ടാം സ്ഥാനവും ഐറിന്‍ ജോതിഷ് മുന്നാം സ്ഥാനവും നേടി.
മനോജ് കുമാര്‍ കാപ്പാട് മന്‍സൂര്‍ മുണ്ടോത്ത്, മുസ്തഫ മൈത്രി, ഷറഫ് ചോല, സുല്‍ഫിക്കര്‍, അസീസ് തിക്കോടി, അസീന അഷ്‌റഫ്, നജീബ് മണമല്‍, നജീബ് പി.വി മാസ്തൂറ നിസാര്‍,  ജോജി വര്‍ഗീസ് അനു സുല്‍ഫി എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് ഏകോപനം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *