കുവൈറ്റ്: കുവൈത്തില്‍ സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിന് സുരക്ഷാ നടപടികള്‍ ഉടനടി വര്‍ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് നിര്‍ദ്ദേശം നല്‍കി. 
മൊബൈല്‍, കാല്‍നട പട്രോളിംഗ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത് എന്നാണ് ആഭ്യന്തര മന്ത്രലയം മീഡിയ വിഭാഗം നല്‍കുന്ന വിവരം.
ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍ പങ്കെടുത്ത സുരക്ഷാ യോഗത്തില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസും പങ്കെടുത്തിരുന്നു.
രാജ്യത്തെ ഏറ്റവും പുതിയ സുരക്ഷാ സംഭവവികാസങ്ങള്‍ യോഗം അവലോകനം ചെയ്തതായും മന്ത്രാലയത്തിലെ എല്ലാ മേഖലകളും പ്രകടിപ്പിക്കുന്ന അചഞ്ചലമായ അര്‍പ്പണ ബോധത്തിന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നന്ദി രേഖപ്പെടുത്തി. 
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള കഴിവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മന്ത്രാലയ ജീവനക്കാരോടും അവരുടെ ഉയര്‍ന്ന കഴിവും സന്നദ്ധതയും നിലനിര്‍ത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *