ധര്‍മശാല – ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിനോട് ദയനീയ തോല്‍വി വാങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇന്ന് ധര്‍മശാലയില്‍ ബംഗ്ലാദേശിനെ നേരിടുന്നു. ആദ്യ കളിയില്‍ വിട്ടുനിന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഇന്നും കളിക്കാനിടയില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചായ സ്റ്റോക്‌സ് ബാറ്ററായാണ് ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ സ്ഥാനം നേടിയത്. പരിക്കു കാരണം ബൗള്‍ ചെയ്യാനാവില്ല. വിരമിക്കല്‍ തീരുമാനം റദ്ദാക്കി ലോകകപ്പിനായി തിരിച്ചെത്തിയ സ്റ്റോക്‌സിന് ഇടുപ്പിന് വേദനയുണ്ട്.
ഇംഗ്ലണ്ട് ടീം ധര്‍മശാലയിലെത്തിയ ശേഷം രണ്ടു തവണ നെറ്റ്‌സില്‍ സ്റ്റോക്‌സ് ബാറ്റ് ചെയ്തു. എങ്കിലും ഇന്ന് കളിക്കില്ല. ഞായറാഴ്ച ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ലോകകപ്പിന്റെ രണ്ടു മാസക്കാലം ഇടതു കാല്‍മുട്ടിന് വിശ്രമം നല്‍കാനായിരുന്നു സ്റ്റോക്‌സിന്റെ തീരുമാനം. എന്നാല്‍ ഓഗസ്റ്റിലാണ് തീരുമാനം മാറ്റിയത്.
സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ ഹാരി ബ്രൂക്കാണ് ന്യൂസിലാന്റിനെതിരെ കളിച്ചത്.
2023 October 9Kalikkalamtitle_en: Dharamshala England’s Ben Stokes doubt