ഇന്ത്യന്‍ വിപണിയില്‍ കോടികളുടെ നിക്ഷേപം നടത്താനുള്ള നീക്കവുമായി പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2030-31 സാമ്പത്തിക വര്‍ഷം എത്തുമ്പോഴേക്കും 50,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി സുസുക്കി നടത്തുക. ഇതില്‍ 45,000 കോടി രൂപ പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ എന്ന നിലയില്‍ ഉറഷണപാദനശേഷി ഇരട്ടിയാക്കപനായി വിനിയോഗിക്കും.
വിതരണ ശൃംഖല മെച്ചപ്പെടുത്തുക, കയറ്റുമതി സൗകര്യം വിപുലീകരിക്കുക എന്നിവയാണ് കമ്പനി ലക്ഷ്യമാക്കുന്നത്. 2030-31 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനാണ് മാരുതിയുടെ നീക്കം. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിയാനയിലെ ഖാര്‍ഖോഡയില്‍ 2025 മുതല്‍ ഉത്പാദനം ആരംഭിക്കും. പ്രതിവര്‍ഷം 2.5 ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഹരിയാനയില്‍ സ്ഥാപിക്കുക.