ഇസ്രായേൽ – പാലസ്തീൻ സംഘർഷം ഒരിക്കൽക്കൂടി യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്നുരാവിലെ ഗാസാ സ്ട്രിപ്പിൽ നിന്നും ഹമാസ്, ഏകദേശം 7000 ത്തോളം റോക്കറ്റുകളാണ് മിനിറ്റുകൾക്കുള്ളിൽ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. ഈ ആക്രമണത്തിൽ 40 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെടുകയും 500 ൽ കൂടുതലാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു.
ഇസ്റായേലിന്റെ ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം, ഹമാസിന്റെ നിരവധി റോക്കറ്റുകൾ ലക്ഷ്യത്തി ലെത്തും മുമ്പ് തകർത്തതിനാൽ കൂടുതൽ ആളപായവും നാശനഷ്ടവും ഒഴിവായി എന്ന് ഇസ്രായേൽ സൈ ന്യം അവകാശപ്പെടുന്നു.
ഇതേ സമയത്തുതന്നെ ഹമാസിൻ്റെ പോരാളികൾ കരമാർഗ്ഗവും കടൽമാർഗ്ഗവും തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിക്കുകയും നിരവധിയാളുകളെ ബന്ദികളാക്കി ഗാസാ മുനമ്പിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ സൈനികരുൾപ്പെടെ 57 പേരുണ്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
ഹമാസിന്റെ 60 ൽപ്പരം ചാവേർപോരാളികൾ ഇസ്രായേലിന്റെ മൂന്നു സ്ഥലങ്ങൾ കയ്യടക്കിയിട്ടുണ്ട്. വീടു കൾ കയ്യേറി സ്ത്രീകളുൾപ്പെടെയുള്ള ആളുകളെ തടവിലാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്കുനേരെ നടത്തിയ തിരിച്ചടിയിൽ 100 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം.
ഹമാസ് നടത്തിയ ഈ അപ്രതീക്ഷിത ആക്രമണം ഇസ്രായേലിനെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു കളഞ്ഞു. കാരണം ഏറ്റവും കരുത്തുറ്റ ഒരു സൈനികശക്തിയായ ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം വളരെ മികച്ചതും ഏറെ കൃത്യതയുള്ളതുമാണ്. ഇസ്രായേലിന്റെ വ്യോമ – നാവിക സേന വളരെ സുശക്തവുമാണ്.. ഇതെല്ലം ഭേദിക്കാൻ ഹാമാസിന് ഞൊടിയിടകൊണ്ട് എങ്ങനെ കഴിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം. ?
ഹമാസ് ഈ സമീപകാലത്ത് കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. ഗാസാ മുനമ്പിന്റെ നിയന്ത്രണം ഹമാ സിന്റെ കയ്യിലാണ്. ഹമാസിനെയും ഇസ്ലാമിക് ജിഹാദ് , ഹിസ്ബുള്ള തുടങ്ങിയ തീവ്രനില പാടുകാരായ സംഘടനകളെയും ഇറാനും ഖത്തറും സഹായിച്ചുപോരുന്നുണ്ട്. ഈജിപ്റ്റിലെ സിനായ് ഉപദ്വീപുകളിൽ നിന്നും തുരങ്കങ്ങൾ വഴിയാണ് ഇവർ ആയുധനിർമ്മാണത്തിനുള്ള വസ്തുക്കൾ ശേഖരിക്കുന്നത്.
ഗാസയിലെ ജനവാസമേഖലകളിൽ ഏകദേശം 17 ൽപ്പരം ആയുധനിർമ്മാണ യൂണിറ്റുകൾ ഹമാസിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെല്ലാം അവർ മറ്റു രാജ്യങ്ങളിൽ നിന്നും ഫണ്ടുശേഖരണവും നടത്തിവരുന്നുണ്ട്.
അടുത്തകാലത്തായി ഉരുത്തിരിഞ്ഞുവന്ന സൗദിഅറേബ്യാ, UAE, ബഹ്‌റിൻ,ഇസ്രായേൽ അച്ചുതണ്ടിനു ബദ ലായി ഇറാന്റെ നേതൃത്വത്തിൽ ഹമാസിനെ കൂടുതൽ ശാക്തീകരിക്കുന്നത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് അനുമാനം. ഇറാൻ, ഇന്ന് ഹമാസ് നടത്തിയ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളുടെ നേതൃപദവിക്കായി ഇറാനും ,സൗദി അറേബ്യയും തമ്മിൽ ശീതസമരം കാലങ്ങളായി നടക്കുകയാണ്.
ഇരുരാജ്യങ്ങളും അടുത്തിടെ ചൈനയുടെ മദ്ധ്യസ്ഥതയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഇറാൻ ആണവശക്തിയാകാൻ ശ്രമിച്ചാൽ തങ്ങളും ആ വഴിക്കുനീങ്ങും എന്ന് സൗദിയിലെ കിരീടാവകാശി സൽമാൻ രാജകുമാരൻ അടുത്തിടെ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
ഗാസാമുനമ്പിൽ ഹമാസിന് റോക്കറ്റ്, മിസൈൽ,ഡ്രോൺ എന്നിവ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും മറ്റു സഹായങ്ങളും ഇറാനാണ് നൽകുന്നത്. ഇറാന്റെ മേൽനോട്ടത്തിലാണ് ഈ ഫാക്ടറികൾ സ്ഥാപിതമായിട്ടു ള്ളത്.
ഹമാസിന്റെ പക്കൽ എത്ര ആയുധശേഖരമുണ്ടെന്ന വിവരം കൃത്യമായി അറിയില്ലെങ്കിലും അവർ ധാരാളം ആയുധങ്ങൾ നിർമ്മിച്ചു സ്റ്റോക്ക് ചെയ്തിട്ടുണ്ടത്രേ. അതുകൊണ്ടാണ് ഇസ്രായേൽ ഇവരുടെ ആയുധപ്പുരകളും ഫാക്ടറികളും ആക്രമിക്കുന്നത്.
10,16,55 കിലോമീറ്റർ ദൂരം വരെ തൊടുത്തുവിടാവുന്ന റോക്കറ്റുകളൂം 75,100,120,150 കിലോമീറ്റർ വരെ പാഞ്ഞുചെന്ന് ലക്ഷ്യത്തിൽ പതിക്കുന്ന മിസൈലുകളും ഹമാസിന്റെ പക്കലുണ്ടെന്നാണ് പുറത്തുവരുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് യെരുശലേം, ടെൽ അവീവ് നഗരങ്ങൾ കൂടാതെ യഹൂദർ ഇടതിങ്ങിപ്പാർക്കുന്ന കടലോരമേഖലകളും ഹമാസിന്റെ മിസൈൽ പരിധിയിലാണ്.
ഇപ്പോൾ നടക്കുന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിനും പ്രത്യേക നേട്ടമൊന്നും ഉണ്ടാകുമെന്ന് കരുതാ നാകില്ല. കാരണം പാലസ്തീൻ വിമോചനത്തിനായി നിലകൊള്ളുന്ന സംഘടനകൾ പല തട്ടിലാണ് , പല നിലപാടുകാരാണ്. തീവ്ര നിലപടുകാരായ ഹമാസിനെയും, ജിഹാദികളെയും, ഹിസ്ബുള്ളയെയും ഉൾക്കൊള്ളാൻ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള സഖ്യം തയ്യറാല്ല.മറിച്ചും ഇതാണ് സ്ഥിതി.
അറബ് രാജ്യങ്ങൾ ഇസ്രായേലുമായി അബ്രഹാം ഉടമ്പടി പ്രകാരം ( പ്രവാചകനായ എബ്രഹാമിനെ അതായത് ഇബ്രാഹിമിനെ യഹൂദരും,ക്രിസ്ത്യാനികളും ,മുസ്ലീങ്ങളും അംഗീകരിക്കുന്നതിനാലാണ് ഈ പേരുവന്നത് ) സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിൻ്റെ ഭാഗമായി നീങ്ങാൻ കഴിയാത്തവിധം പലസ്തീൻ സംഘടനകൾ പരസ്പ്പരം എതിർചേരികളിൽ നിലയുറപ്പിച്ചിരിക്കുന്നതാണ് പശ്ചിമേഷ്യയിലെ സമാധാന ത്തിന് വിഘാതമായ ഘടകം.
കാണുക ഇസ്രായേൽ -ഗാസ എന്നിവിടങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങൾ.