ബെഡ്ഫോർഡ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഒക്ടോബർ മാസം 21,  22, 23 തീയതികളിലായി ഭക്തിപുരസ്സരം കൊണ്ടാടുന്നു. ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ  നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.
ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിൻ നീരുവേലിൽ തിരുനാളിന് ആമുഖമായി കൊടിയേറ്റി വി. കുർബ്ബാന  അർപ്പിക്കും.
പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകും. തുടർന്ന് ദേവാലയം  ചുറ്റി നടത്തുന്ന പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിക്കും.  

By admin

Leave a Reply

Your email address will not be published. Required fields are marked *