ന്യൂദല്‍ഹി- ഇസ്രായില്‍ ഹമാസ് സംഘര്‍ഷത്തില്‍ പലസ്തീന്‍ അനുകൂല നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി. ഇരുകൂട്ടരും അടിയന്തിര വെടിനിര്‍ത്തലിന് തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ ഭൂമി, സ്വയംഭരണം, അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ എന്നിവക്കുള്ള ദീര്‍ഘകാല പിന്തുണയും കോണ്‍ഗ്രസ് അറിയിച്ചു.
‘ ഇസ്രായിലും ഹമാസും തമ്മിലുള്ള അടിയന്തര വെടിനിര്‍ത്തലിന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെടുന്നു. നിലവിലെ സംഘര്‍ഷത്തിന് കാരണമായ എല്ലാ പ്രശ്‌നങ്ങളിലും ചര്‍ച്ചകള്‍ ആരംഭിക്കണം.’ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേല്‍ ജനതയുടെ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം ഫലസ്തീനിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ നിറവേറ്റപ്പെടണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
2023 October 9Indiacongresstitle_en: CONGRESS DEMAND HALT OF CLASH