ജിദ്ദ- ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കോഡൂർ മങ്ങാട്ട്പുലം സ്വദേശി കൊളക്കാടൻ സൈതലവി കോയ(38)യുടെ മയ്യിത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇന്നലെ അസർ നമസ്‌കാരത്തിനു ശേഷം റുവൈസ് ഖബർസ്ഥാനിൽ മറവു ചെയ്തു. ജിദ്ദ ഹറാസാത്തിൽ വെൽഡിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടമുണ്ടായത്. പത്ത് വർഷത്തോളമായി പ്രവാസിയായ സൈതലവി ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. കൊളക്കാടൻ ആലി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ചെറുതൊടു ആദില. മക്കൾ: അഞ്ചാം ക്ലാസ് വിദ്യാർഥിനി ഹിൽഫ ഷെറിൻ, ഒന്നാം ക്ലാസിൽ പഠിക്കുന്ന ഫൈസാൻ.
2023 October 9Saudititle_en: The body of Saitalavi, who died of shock in Jeddah, was buried