വണ്ട മറ്റത്ത് പ്രവർത്തനമാരംഭിച്ച ഗ്രീൻ ഗാർഡൻസ് റെസിഡൻസ് അസോസിയേഷന്റെ പ്രവർത്തനോത്ഘാടനം ‘കോടിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡൻറ് ടി വി സുരേഷ് ബാബു നിർവ്വഹിച്ചു. മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി റസിഡൻസ് അസോസിയേഷന്റെ പരിധിയിലുള്ള രണ്ടര കി.മി. ദൂരം വരുന്ന പൊതുനിരത്തുകളുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തും, കാടുകൾ വെട്ടി നീക്കിയുമുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ബേബി വർഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ ഡിജോ ജോസഫ് , ധന്യമാത്യു, സെക്രട്ടറി ജോമി തോമസ്, ഷൈജോ ജോണി, ഷാജൂ ജെ. കോട്ടൂർ , ഖജാൻജി ബെൻസൺ ലൂക്കോസ്, കമ്മിറ്റി അംഗങ്ങളായ സിൽവിൻ സെബാസ്റ്റ്യൻ, സുഭാഷ് കെ.സി. , നവീൻ മാത്യു, ജോബിൻ ജേക്കബ്ബ്, തുടങ്ങി ഇരുപതോളം പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഗ്രീൻ ഗാർഡൻ റെസിഡൻസ് അസോസിയേഷന്റെ മാലിന്യമുക്ത കേരളം ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി. സുരേഷ് ബാബു നിർവ്വഹിക്കുന്നു.വാർഡംഗം പോൾസൺ മാത്യു, അസോസിയേഷൻ പ്രസിഡന്റ് ബേബി വർഗ്ഗീസ്, സെക്രട്ടറി ജോമി തോമസ്, തുടങ്ങിയവർ സമീപം.