കുവൈത്ത്‌ സിറ്റി: കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) തിരുവോണപ്പുലരി -2023 സംഘടിപ്പിച്ചു.അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂൾ അങ്കണത്തിൽ പ്രസിഡൻറ് അനൂപ് സോമന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിനെ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതം ആശംസിച്ചു.
 ഇന്ത്യൻ ഡോക്ടർസ് ഫോറം മുൻ പ്രസിഡന്റ് ഡോക്ടർ അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. റാന്നി എംഎൽഎ പ്രമോദ് നാരായൺ മുഖ്യ ആശംസ അർപ്പിച്ചു സംസാരിച്ചു , ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസർ അബു തലാൽ, സഫീന ജനറൽ ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ മോഹൻ ജോർജ്, യുണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടർ സിവി പോൾ, രക്ഷാധികാരികളായ ബിനോയ് സെബാസ്റ്റിയൻ, ജിയോ തോമസ് , വനിതാ ചെയർപേഴ്സൻ സെനി നിജിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മുഖ്യ അതിഥി ആയി എത്തിയ റാന്നി എംഎൽഎ പ്രമോദ് നാരായനെ പ്രസിഡന്റ് അനൂപ് സോമൻ സംഘടനയുടെ വക മൊമെന്റോ നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. പ്രോഗ്രാം കൺവീനർമാരായ ഷൈജു എബ്രഹാം, ജോസഫ് കെ.ജെ , ജിത്തു തോമസ് സോഷ്യൽ വർക്കർ പുഷ്പ്പ കുമാരി എന്നിവരെ മെമന്റൊ നൽകി ആദരിച്ചു. മാവേലി എഴുന്നള്ളത്തും, ചെണ്ടമേളവും , താലപ്പൊലിയും ,തിരുവാതിരകളിയും , രാധകൃഷ്ണ നൃത്തവും, മാർഗം കളിയും , സിനിമാറ്റിക് & ഫ്യൂഷൻ ഡാൻസും , ഇൻസ്ട്രുമെന്റൽ മ്യൂസിക്കും , തിരുവോണക്കളിയും, സെപ്‌റ്റം മ്യൂസിക്കിന്റെ ഗാനമേളയും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
സമ്മേളനത്തിൽ ട്രഷറർ സുമേഷ് ടി സുരേഷ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഷൈജു എബ്രഹാം, ജോസഫ് കെ.ജെ , ജിത്തു തോമസ്‌,രതീഷ് കുമ്പളത്ത് , ഭൂപേഷ് ,ഡോജി മാത്യു ,സുബിൻ ജോർജ് ഫിലിപ്പ് , ഷൈൻ ജോർജ്, നിജിൻ ബേബി , വിജോ കെവി , ബീന വർഗീസ് , പ്രജിത്ത് പ്രസാദ് , റോബിൻ ലൂയിസ് , അനിൽ കുറവിലങ്ങാട് , ദീപു , സിബി പീറ്റർ , പ്രദീപ് നായർ , ശ്രീകാന്ത് സോമൻ , ബിജു മോൻ , ബിനിൽ , മനോജ് ഇത്തിത്താനം, പ്രസാദ് നായർ,ഹരി, രമ്യ വിജോ , ഡോറിസ് മാത്യു , ജോമി സുജിത്ത് , സൗമ്യ തോമസ് ,സവിത രതീഷ് ,ദീപ മാത്യു ,ജോമോൾ സുബിൻ , മെജോ റോബിൻ ,രജനി ജോസഫ്, ബിനുപ്രിയ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *