ദമാം – കിഴക്കൻ പ്രവിശ്യയിൽപെട്ട ഹഫർ അൽബാത്തിനിൽ എൻജിനീയറിംഗ് വിദ്യാർഥികൾ ആരംഭിച്ച റെസ്റ്റോറന്റ് കൗതുകമാകുന്നു. മൺവെട്ടി പോലെ നിർമാണ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പോലുള്ള അസാധാരണമായ ഉപകരണങ്ങൾ റെസ്റ്റോറന്റിൽ ഉപയോഗിക്കുന്നു. നിർമാണ സ്ഥലങ്ങളിലേത് പോലെ ഹെൽമറ്റും ജാക്കറ്റും ധരിച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.
ഹഫർ അൽബാത്തിൻ എൻജിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് ആദ്യമായി തുടങ്ങിയ ബിസിനസ് സംരംഭത്തിന്റെ മാർക്കറ്റിംഗിന് തങ്ങളുടെ പഠന മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും വേഷവിധാനങ്ങളും ഉപയോഗിക്കുന്നത്. എൻജിനീയറിംഗ് മേഖലയെ കുറിച്ച ആശയം തങ്ങളുടെ ബിസിനസ് പദ്ധതിയുടെ മാർക്കറ്റിംഗ് വഴി ജനങ്ങളിലെത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിദ്യാർഥികളിൽ ഒരാളായ മുഹമ്മദ് അൽമുതൈരി പറഞ്ഞു. പ്രോജക്ടുകൾക്ക് മേൽനോട്ടം വഹിക്കുന്ന എൻജിനീയറിംഗ് സൂപ്പർവൈസർ യൂനിഫോമിലാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. എൻജിനീയറുടെ ചിത്രം പ്രതിഫലിപ്പിക്കുന്ന ഹെൽമറ്റും ജാക്കറ്റും ധരിച്ചും ഓർഡർ വിതരണത്തിന് മൺവെട്ടി ഉപയോഗിച്ചും എൻജിനീയർമാരെ കുറിച്ച ധാരണ സമൂഹത്തിലുണ്ടാക്കാനാണ് തങ്ങൾ ഈ രീതിയിലൂടെ ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് അൽമുതൈരി പറഞ്ഞു. 
 
2023 October 9Saudititle_en: The restaurant is curiously staffed like construction workers

By admin

Leave a Reply

Your email address will not be published. Required fields are marked *