ഡല്‍ഹി: ബീഹാറിന് പിന്നാലെ സംസ്ഥാനത്ത് ജാതി സര്‍വേ നടത്താന്‍ ഉത്തരവിറക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം.
നേരത്തെ ജാതി സര്‍വേയുടെ കണ്ടെത്തലുകള്‍ ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇത്തരത്തില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍.
സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച്, രാജസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ പൗരന്മാരുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ തലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും ശേഖരിക്കുന്നതിന് സ്വന്തം നിലയില്‍ സര്‍വേ നടത്തും.
ആസൂത്രണ വകുപ്പിനെ പ്രവര്‍ത്തനത്തിന്റെ നോഡല്‍ വകുപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതിനുള്ള സമയപരിധി ഉത്തരവില്‍ നല്‍കിയിട്ടില്ല.