പത്തനംതിട്ട: നിര്‍ത്തിയിട്ട കാറില്‍ കയറിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ പ്രതി അനുരാജിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കിടങ്ങൂരില്‍ ആണ് സംഭവം.
വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ അനുരാജിനെ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിയും സുഹൃത്തും കണ്ടിരുന്നു. ഇരുവരും കാര്‍ വിന്‍ഡോയിലൂടെ അകത്തേക്ക് നോക്കുന്നതിനിടെ അനുരാജ് കാറിന് പുറത്തിറങ്ങി വിദ്യാര്‍ത്ഥിയെ കാറില്‍ കയറിയെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.
പ്രതി വിദ്യാര്‍ഥിയുടെ മുഖത്തടിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തു.