ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു. സെന്‍ട്രല്‍ ഗാസയില്‍ ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. ഹമാസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ തകര്‍ക്കുകയായിരുന്നു.
ഇതുവരെ ഇരുപക്ഷത്തുമായി 500 പേര്‍ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരുപതിടങ്ങളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരമാര്‍ഗവും കടല്‍ മാര്‍ഗവും ഗാസയില്‍ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനം. ആക്രമണം തുടരുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 900ലധികം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ 198 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ പറഞ്ഞതായും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ യുഎന്‍ അപലപിച്ചു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. നാളെ യുഎന്നിന്റെ അടിയന്തര സുരക്ഷാ സമിതി യോ?ഗം ചേരുന്നുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *