1199 കന്നി 22പൂയ്യം  / നവമി2023 / ഒക്ടോബര്‍ 8, ഞായർ
ഇന്ന് ;
      വ്യോമസേന ദിനം !      ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്[1932ൽ ഇന്നേ ദിവസമാണ്. ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്]                     * ഇറാൻ :  ശിശുദിനം  * പെറു :  ജലസേന ദിനം   ! * ക്രൊയേഷ്യ :  സ്വാതന്ത്ര്യ ദിനം   !
*  ലോക നീരാളി ദിനം               ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്[world octopus day ; Celebrates one of the most distinctive creatures living on the planet today: the octopus.]
* National Pierogi Day[ദേശീയ പിറോഗി ദിനം]
ജയപ്രകാശ് നാരായണന്റെ ചരമദിനം !************** 

 സംഗീതാസ്വാദകൻ, നിരൂപകൻ എന്ന നിലയിൽ പ്രശസ്തനും, ചലച്ചിത്ര ശബ്ദലേഖകനായിരുന്ന കൃഷ്ണ ഇളമണ്ണിനേക്കുറിച്ചെഴുതിയ ലേഖനത്തിന് 2014ലെ മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് നേടുകയും മുൻപ്‌ കേരള കൗമുദിയിൽ സ്പോർട്സ്, സംഗീതം എന്നീ മേഖലകളിൽ കോളമിസ്റ്റായും, ഇപ്പോൾ മാതൃഭൂമിയുടെ സംഗീത വിഭാഗത്തിലെ റിസേർച്ച് ഹെഡായി പ്രവർത്തിക്കുയും ചെയ്യുന്ന, ഒപ്പം പുരസ്ക്കാരാർഹമായ നിരവധി പുസ്തകങ്ങളുടെ ഉടമയും കൂടിയായ രവി മേനോന്റേയും(1950),
 “ഒരു സുവർണ്ണകാലം”, “നല്ല മുസ്ലിം” എന്നി രണ്ടു പുസ്തകങ്ങൾ കൊണ്ട് പ്രശസ്തയായ ബംഗ്ലാദേശി   നോവലിസ്റ്റ്   തഹ്‌മീമ അനത്തിന്റെയും (1975),
മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്ന ആശിഷ് കുമാർ ബല്ലാലിന്റേയും (1970).
എ.വി.എൻ., എക്സ്.ആർ.സി.ഒ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിട്ടുള്ള ഒരു അമേരിക്കൻ നീലച്ചിത്ര നടിയും നർത്തകിയുമാണ് ജൂലിയ ആൻ (1969)ന്റേയും,
ഗുഡ് വിൽ ഹണ്ടിംഗ്  എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടിയ അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ മാറ്റ് ഡാമണിന്റെയും   (1970) ജന്മദിനം, !  ***********
ഇന്നത്തെ സ്മരണ !!!്്്്്്്്്്്്്്്്്്ജയപ്രകാശ നാരായൺ മ. (1902-1979)എം ആർ ബി  മ. (1909 – 2001)ശങ്കരാടി മ. (1924-2001)മുൻഷി പ്രേംചന്ദ് മ. (1880 -1936)വില്ലി ബ്രാൻഡ് മ. (1913 -1992)ക്ലമന്റ് ആറ്റ് ലി മ(1883-1967)
തിരുനല്ലൂർ കരുണാകരൻ ജ.(1924-2006 )ജി.എൻ. രാമചന്ദ്രൻ ജ. (1922 -2001)രാജ് കുമാർ ജ. (1926-1996)ജനറല്‍ പെരോൺ ജ. (1895 -1974)ഗസ് ഹാള്‍ ജ. (1910-2000)എല്ലിസ് പോൾ ടോറൻസ് ജ. (1915- 2003)
ചരിത്രത്തിൽ ഇന്ന് …്്്്്്്്്്്്്്്്്്1856- രണ്ടാം ‘ഓപ്പിയം യുദ്ധം’ (ആംഗ്ലോ ചൈനീസ് യുദ്ധം) തുടങ്ങി
1862- ഓട്ടോ വൻ ബിസ് മാർക്ക് ജർമൻ ചാൻസലറായി.
1900- ദക്ഷിണാഫ്രിക്ക യിലെ വർണ വിവേചന വിരുദ്ധ പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് മഹാത്മജി ദാദാ ബായ് നവ് റോജിക്ക് കത്തെഴുതി.
1871 – ചിക്കാഗോ തീപിടുത്തം ആംഭിച്ചു. ഈ തീപിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.
1912 – ഒന്നാം ബാൾക്കൺ യുദ്ധം തുടങ്ങി. (ഓട്ടോവൻ ചക്രവർത്തിക്കെതിരെ മോണ്ടിനെഗ്രോയുടെ നേതൃത്വത്തിൽ ഗ്രീസ്, ബൾഗേറിയ, സെർബിയ സംയുക്ത സൈന്യം ഏറ്റുമുട്ടി)
1919- Worlds first trans continental air race USA യിൽ നടന്നു.

1932 – ഭാരതീയ വായുസേന സ്ഥാപിതമായി.
1948- ലോകത്തിലെ ആദ്യ Pace maker implantation നടന്നു. Arne Larson എന്നയാൾക്കായിരുന്നു implant ചെയ്തത്.
1967 – ഗറില്ലാ നേതാവ്   ചെഗുവേരയും  കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.
1979 – ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.
1987- ഇന്ത്യയിൽ ആദ്യമായ് ക്രിക്കറ്റ് ലോകകപ്പ് മത്സരം തുടങ്ങി. കഴിഞ്ഞ രണ്ട് തവണയും പ്രുഡൻഷ്യൽ കപ്പ് എന്നറിയപ്പെട്ടിരുന്ന കപ്പ് ഇത്തവണ റിലയൻസ് കപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്.
2003 – സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി
2004 – കെനിയയുടെ വംഗാരി മാതായി സമാധാന നോബൽ നേടുന്ന ആദ്യ ആഫ്രിക്കക്കാരിയായി..
2005 – കാശ്മീരിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ട ഭൂകമ്പം
2005 – ഇന്ത്യ – പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.
2008 – ഇന്ത്യ-യുഎസ് ആണവകരാർ  പ്രാബല്യത്തിൽ വന്നു.
2014 – തോമസ് എറിക് ഡങ്കൻ , അമേരിക്കയിൽ എബോള രോഗനിർണയം നടത്തിയ ആദ്യ വ്യക്തി മരിച്ചു.
2016 – മാത്യു ചുഴലിക്കാറ്റിനെ തുടർന്ന് മരണസംഖ്യ 900 ആയി ഉയർന്നു.
2019 – റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ലീൻസ്റ്റർ ഹൗസിന്റെ (പാർലമെന്റ്) 200 ഓളം എക്‌സ്‌റ്റിൻക്ഷൻ റിബലൻ പ്രവർത്തകർ ഗേറ്റുകൾ തടഞ്ഞു .
2020 – രണ്ടാം നഗോർണോ-കറാബാക്ക് യുദ്ധം : അസർബൈജാൻ രണ്ടുതവണ മനഃപൂർവം ഷുഷയിലെ ഹോളി സേവ്യർ ഗസാഞ്ചെറ്റ്‌സോട്ട്‌സ് പള്ളിയെ ലക്ഷ്യമാക്കി .***********
ഇന്ന്,
സാഹിത്യകാരനും, സാമൂഹ്യ പരിഷ്കർത്താവും, പത്ര പ്രവർത്തകനും ,   നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ സംഭാവന നൽകിയ എം. രാമൻ ഭട്ടതിരിപ്പാട് എന്ന എം ആർ ബി യെയും (1909, 8ഓഗസ്റ്റ് – ഒക്ടോബർ 8, 2001),
ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം തുടങ്ങിയ കൃതികൾ എഴുതിയ,ആധുനിക ഹിന്ദി ഉർദുസാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരിൽ ഒരാളായ മുൻഷി പ്രേംചന്ദിനെയും(ജൂലൈ 31, 1880 – ഒക്ടോബർ 8, 1936)  ,
സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും, ഭൂദാൻ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും, ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ  പിന്തുണ പ്രഖ്യാപിക്കുകയും,. 1972 ൽ ചമ്പൽ കൊള്ളത്തലവനായ 1972 ൽ ചമ്പൽ കൊള്ളത്തലവനായ മാധവ് സിങ്ങിനെ കൂട്ടുകാരോടൊപ്പം, ആയുധം വെച്ച് കീഴടങ്ങിപ്പിക്കുകയും , 1975 ൽ അടിയന്തരാവസ്ഥ ക്കാലത്ത് ജയിലിലാകുകയും,1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിക്കുകയും, ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്ന   ജെ പി എന്ന ലോകനായക ജയപ്രകാശ നാരായണനെയും (1902 ഒക്ടോബർ 11-1979 ഒക്ടോബർ 8 ),

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും ഫെഡറൽ റിപബ്ലിക് ഓഫ് ജർമനിയുടെ ചാൻസിലറും യൂറോപ്യൻ എകണോമിക് കമ്മ്യൂണിറ്റി മുഖാന്തരം കിഴക്കൻ സൗഹാർദ്ദ പൂർണ്ണമായ ബന്ധം സ്ഥാപിക്കുന്നതിനു പരിശ്രമിച്ചതിനു നോബൽ പീസ് പുരസ്കാരം ലഭിച്ച ഹെർബർട്ട് എൺസ്റ്റ് കാൾ ഫ്രഹ്മം എന്ന വില്ലി ബ്രാൻഡിനെയും ( 18 ഡിസംബർ 1913 – 8 ഒക്ടോബർ1992)
 ലഘുവായ ഭാവഗീതങ്ങൾ, ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകൾ നടത്തിയ കവിയും ജനയുഗം വാരികയുടെ മുഖ്യ പത്രാധിപരും , സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകരനെയും (1924 ഒക്റ്റോബർ 8-2006 ജൂലൈ 5 ),
ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ,ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞൻ ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന  ജി.എൻ. രാമചന്ദ്രനെയും (ഒക്ടോബർ 8, 1922 – ഏപ്രിൽ 7, 2001),
ബോംബെ പോലീസിൽ സബ് ഇൻസ്പക്റ്റർ ആയി ജീവിതം തുടങ്ങുകയും, പിന്നീട് നാലു ദശാബ്ദക്കാലം ബോളിവുഡിൽ തിളങ്ങി നിൽക്കുകയും മദർ ഇൻഡ്യ, വക്ത്, പക്കീജ ,തുടങ്ങിയ 70 ഓളം നല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കുൽഭൂഷൺ പണ്ഡിറ്റ് എന്ന രാജ് കുമാറിനെയും (8 ഒക്റ്റോബർ 1926 – 3 ജൂലൈ 1996),
അർജന്റീനയിലെ ലെഫ്റ്റനന്റ് ജനറലും രാഷ്ട്രീയക്കാരനും, ലേബർ മിനിസ്റ്ററും, വൈസ് പ്രസിഡന്റും ആയതിനു ശേഷം മൂന്നു പ്രാവിശ്യം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട  ജനറല്‍ യുവാന്‍ ഡൊമിംഗോ പെരോണിനെയും (8 ഒക്ടോബർ 1895 – 1 ജൂലൈ 1974) ഓർമ്മിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *