ഹൃദയാഘാതംമൂലം ചെറുപ്പക്കാര്‍ വരെ മരണത്തിന് കീഴടങ്ങുന്നത് ആളുകളില്‍ ഭയം ജനിപ്പിക്കുന്നു. ഹൃദയാഘാതത്തെക്കാള്‍ അപകടകരമാണ് ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുന്നതോടെ അതിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുകയും അത് ശരീരത്തെയൊന്നാകെ ബാധിക്കുകയും ചെയ്യും.
ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ 50 ശതമാനം പേര്‍ക്കും 24 മണിക്കൂറിന് മുന്‍പ് ഇത് സംബന്ധിച്ച് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.
ഹൃദയം മിടിക്കുന്നതിന്റെ താളം തെറ്റുന്നതാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളില്‍ ശ്വാസംമുട്ടലിനു പുറമേ അമിതമായ വിയര്‍പ്പ്, കൈകളിലോ അടിയവയറ്റിനു മുകളിലോ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ക്ഷമമായ കാലഘട്ടത്തിന് ശേഷമാണ് ഹൃദ്രോഗസാധ്യത അധികമാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇവരിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ നല്‍കുന്ന സുരക്ഷ ആര്‍ത്തവവിരാമത്തോടെ കഴിയുന്നതാണ് ഹൃദയസ്തംഭന സാധ്യത ഉയരാനുള്ള കാരണം. സ്ത്രീകളിലെ ക്ഷീണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഇതുണ്ടാകുന്നതിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് വിദഗ്ധര്‍ പറയുന്നു.
ബോധക്ഷയം,വേഗത്തിലുള്ള ഹൃദയമിടിപ്പ്,നെഞ്ചുവേദന,തലകറക്കം,ശ്വസിക്കാന്‍ ബുദ്ധിമുട്ട്,ഛര്‍ദ്ദി,വയറുവേദന, കാലുകളിലോ അടിവയറ്റിലോ വീക്കം, ക്ഷീണം, ഊര്‍ജ്ജമില്ലായ്മ തുടങ്ങിയവയാണ് പൊതുവെ സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന ലക്ഷണങ്ങള്‍. യുഎസിലെ സിഡാര്‍സ്‌സിനായ് മെഡിക്കല്‍ സെന്ററിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പുതിയ പഠനമനുസരിച്ച്, ഹൃദയസ്തംഭനത്തിന്റെ തലേ ദിവസം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. സ്ത്രീകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ പുരുഷന്മാര്‍ക്ക് നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.ഇവയേതെങ്കിലും ചെറിയ രീതിയില്‍പോലും അനുഭവപ്പെടുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടുന്നതാണ് അഭികാമ്യം.
2023 October 7KeralaHEART ATACKtitle_en: HEART ATTACK SYMPTOMS