നീലേശ്വരം: വിദ്യാര്‍ത്ഥിനിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ പിടിയില്‍. പരപ്പ ക്ലായിക്കോട്ടെ അബ്ദുള്‍ ജലീലി(43)നെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
സെപ്ബറ്റംബര്‍ 27നാണ് സംഭവം. നെല്ലിയടുക്കം എ.യു.പി. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോയ കിനാന്നൂര്‍ പള്ളം അനാര്‍പ്പിലെ ശശികുമാറിന്റെ മകള്‍ പതിമൂന്നുകാരി ശ്രീനന്ദയെയാണ് ഇയാള്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.
നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി. വിശാഖ്, അമല്‍ രാമചന്ദ്രന്‍, സുമമഷ് മണിയാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.