ഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ പുതിയ ‘ലുക്കില്‍’ എയര്‍ ഇന്ത്യ വിമാനങ്ങള്‍. ലോഗോയിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തി.
പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാന്‍സിലെ ടൗലൗസിലെ വര്‍ക്ക്ഷോപ്പില്‍നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് വിമാനം ഇന്ത്യയിലെത്തും.
ചുവപ്പ്, വയലറ്റ്, സ്വര്‍ണ നിറങ്ങളോടുകൂടിയതാണു പുതിയ ലോഗോ. റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി ഓഗസ്റ്റില്‍ എയര്‍ ഇന്ത്യ പുതിയ ലോഗോയും കളര്‍ സ്‌കീമും പുറത്തിറക്കിയിരുന്നു.
‘പുതിയ ലോഗോ പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു’ എന്നു ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.
2025 ഓടെ എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങള്‍ക്കും പുതിയ ലോഗോ ആകുമെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചു.