ചൈന ഈ ചിത്രത്തെ ഭയപ്പെടുന്നതെന്തുകൊണ്ട് ?
ചൈനയിലെ Hangzhou വിൽ നടക്കുന്ന 19മത് ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ ഹാർഡിൽ റേസിൽ പങ്കെടുത്ത ചൈനയുടെതന്നെ രണ്ടു കായിക താരങ്ങൾ പരസ്പ്പരം ആശ്ലേഷം ചെയ്യുന്ന ഈ ചിത്രം ചൈനീസ് ഭരണക്കൂടത്തെ ഭയപ്പെടുത്തിക്കളഞ്ഞു.. കാരണം ?
വിഷയം ഇവരുടെ നമ്പറുകളാണ്.. 6,4..രണ്ടും ചേരുമ്പോൾ 64..
ഈ നമ്പർ അതായത് 64 എന്നത് ചൈനീസ് ഭരണകൂടം മറക്കാനാഗ്രഹിക്കുന്ന നമ്പറാണ്. ടിയാനന്മെൻ സ്‌ക്വയറിൽ നടന്ന കൂട്ടക്കൊലതന്നെയാണ് കാരണം.
1989 ൽ 6 മത് മാസം ( ജൂൺ ) 4 നാണ് ടിയനൻമെൻ സ്‌ക്വയറിൽ ജനാധിപത്യത്തിനായി പ്രക്ഷോഭം നടത്താൻ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കുമേൽ പട്ടാളം, ടാങ്കും യന്ത്രത്തോക്കുകളു മായി നരനാ യാട്ട് നടത്തിയത്. എത്രപേർ അന്ന് കൊല്ലപ്പെട്ടു എന്ന കൃത്യമായ വിവരം പോലും ഭരണകൂടം പുറത്തുവി ട്ടിട്ടില്ല.നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.
ജനങ്ങളുടെ മനസ്സിൽ ടിയനൻമെൻ കൂട്ടക്കുരുതി മറക്കാത്ത ഓർമ്മയായി 9/11 ഭീകരാക്രമണം പോലെ 64 എന്ന സംഖ്യയായി നിലനിൽക്കുന്നുണ്ട്. ചൈനയിലെങ്ങും 64 എന്ന സംഖ്യ ആ രക്തസാക്ഷികളുടെ ഓർമ്മയുടെ പേരിലാണ് അറിയപ്പെടുന്നത്.
അതുകൊണ്ടുതന്നെ ചൈനീസ് സർക്കാർ ഈ സംഖ്യ ഏതാണ്ട് പൊതുവേ നിരോധിച്ചമട്ടാണ്. ഒരു കാര്യ ത്തിലും ഈ സംഖ്യ അവർ ഉപയോഗിക്കാറില്ല. 64 എന്ന സംഖ്യയെ ജനങ്ങൾ ഏറെ ആദരിക്കുന്നു എന്നതുതന്നെയാണ് കാരണം.
ഈ ചിത്രം നൽകിയ ചൈനീസ് സർക്കാർ മാദ്ധ്യമങ്ങൾ 6,4 എന്നീ നമ്പറുകൾ മറച്ചാണ് പ്രദർശിപ്പിച്ചിരി ക്കുന്നത്. ടി.വി ചാനലുകളിലും അതുതന്നെയായിരുന്നു. ചൈന പുറത്തുവിട്ട മാദ്ധ്യമ റിപ്പോർട്ടിലും ഈ നമ്പറുകൾ കാണാനില്ലായിരുന്നു.
ടിയനൻമെൻ സംഭവവുമായി ബന്ധപ്പെട്ട വൈകാരികപ്രതികരണങ്ങൾക്കുപോലും ചൈനയിൽ ശക്തമായ വിലക്കുണ്ട്. ചിത്രത്തിൽ 6 മത് നമ്പറിലുള്ള സ്വർണ്ണമെഡൽ ജേതാവായ ലീംഗ് യുവേയ് എന്ന താരത്തെ വൂ എന്നി എന്ന മറ്റൊരു ചൈനീസ് താരം അഭിനന്ദിക്കുന്നതായാണ് കാണുന്നത്.