മുംബൈ: ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയതാണ് വാമീഖ ഗബ്ബി. താരത്തിന്റെ ചിത്രമായ ‘ഖുഫിയ’ ഒക്ടോബര്‍ 5ന്് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തിരുന്നു.
അമര്‍ ഭൂഷണിന്റെ ‘എക്സേപ്പ് ടു നോ വേ’ര്‍ എന്ന നോവലിനെ ആസ്പദമാക്കി വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്പൈ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ ട്രെന്‍ഡിങ് ലിസറ്റില്‍ തുടരുകയാണ്. ചിത്രത്തിലെ ഏതാനും സ്വകാര്യ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഇതോടെ ചിത്രത്തിനെതിരെയും വാമീഖ ഗബ്ബിയ്ക്കെതിരേയും വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മ്മാതാവും നടനുമായ കമാല്‍ ആര്‍ ഖാന്‍ ആരോപിച്ചു. തബു, അലിഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *