ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് കബഡി പുരുഷ വിഭാഗത്തിലും പൊന്നണിഞ്ഞ് ഇന്ത്യ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാനെ 33-29 എന്ന സ്കോറിന് മറികടന്നാണ് ഇന്ത്യ സ്വർണം നേടിയത്.
മത്സരം അവാസന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് വിജയിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത്.
നേരത്തെ വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം സ്വന്തമാക്കിയിരുന്നു. ചൈനീസ് തായ്പേയിയെ തോൽപ്പിച്ചാണ് വനിതകൾ സ്വർണം നേടിയത്.
28 സ്വർണം ഉൾപ്പടെ 105 മെഡലുകളുമായി ഇന്ത്യ നിലവിൽ നാലാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം 100 കടക്കുന്നത്.