ഡ​ൽ​ഹി: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ റെക്കോർഡ് സ്കോറിട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക.
 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഉ​ർ​ന്ന ടീം ​സ്കോ​റി​ലേ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ ബാ​റ്റു വീ​ശി​യ​ത്. നി​ശ്ചി​ത 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 428 റ​ണ്‍​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ടി​ച്ചെ​ടു​ത്ത​ത്.
എ​യ്ഡ​ൻ മാ​ർ​ക്രം, വാ​ൻ ഡെ​ർ ഡ്യൂ​സ​ൻ, ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക റി​ക്കാ​ർ​ഡ് ബു​ക്കി​ലി​ടം നേ​ടി​യ​ത്.
ഇ​തോ​ടെ 2015 ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ നേ​ടി​യ 417 റ​ണ്‍​സി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *