ഡല്‍ഹി: ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം. കഴിയുന്നതും വീട്ടില്‍ തന്നെ കഴിയാനാണ് നിര്‍ദേശം.
18,000 ഓളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. ഇതില്‍ കൂടുതലും മലയാളികളാണ്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.ഇസ്രായേലിലുള്ള മലയാളികള്‍ ബങ്കറിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പരമാവധി ആളുകള്‍ വീടിന് പുറത്ത് ഇറങ്ങരുത്. നില്‍ക്കുന്ന ഇടങ്ങളലില്‍ തന്നെ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറും നല്‍കിയിട്ടുണ്ട്.