ബാലരാമപുരം: അന്യസംസ്ഥാനത്തൊഴിലാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സിസിലിപുരം കാവടി വിളാകം ലക്ഷംവീട് കോളനിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ സുക്ചന്ദ് ചൗധരി(46)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു മൂന്നുപേരും ഇവിടെ താമസിച്ചിരുന്നു. പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.