കരുനാഗപ്പള്ളി: കരിഞ്ചന്തയിൽ സൂക്ഷിച്ച 130 ചാക്ക് റേഷനരി പിടികൂടി. മൂവാറ്റുപുഴയിൽ നിന്ന് ഫർണിച്ചർ കയറ്റി വന്ന ലോറിയിലാണ് അരി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പുത്തൻ തെരുവ് ഫിദാ മൻസിൽ നൗഷാദ് (37), മൂവാറ്റുപുഴ കൊച്ചങ്ങാടി പുത്തൻപുരം ഷെഫീഖ് (35), തഴവ പണിക്കവീട്ടിൽ ബിനു (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഓടെയായിരുന്നു സംഭവം നടന്നത്. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക്, തിരുവാലിൽ ജങ്ഷനിൽ മില്ലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന റേഷനരിയാണ് ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസും സിവിൽ സപ്ലൈസ് അധികൃതരും ചേർന്ന് പിടികൂടിയത്.