മനില-ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ബോംബ് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് എല്ലാ  വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി .
രാജ്യത്തെ 42  വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഫിലിപ്പീന്‍സ് (സിഎഎപി) അറിയിച്ചു.അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച മുന്നറിയിപ്പുകള്‍ പരിശോധിച്ചു വരികയാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തലസ്ഥാനമായ മനിലയില്‍നിന്ന് ഡാവോ, ബിക്കോള്‍, പ്രശസ്ത വിനോദസഞ്ചാര മേഖലകളായ പലവാന്‍, സെബു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നാണ് എയര്‍ ട്രാഫിക് സര്‍വീസുകള്‍ക്ക് ഇമെയില്‍ വഴി മുന്നറിയിപ്പ് ലഭിച്ചത്. എപ്പോഴാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് സിഎപി വ്യക്തമാക്കിയിട്ടില്ല.
ഇമെയില്‍ ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനും ബാഗേജുകള്‍ നന്നായി പരിശോധിക്കാനും മുഴുവന്‍ സമയ നിരീക്ഷണം നടത്താനും എയര്‍പോര്‍ട്ട് സെക്യൂരിറ്റി മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഒക്‌ടോബര്‍ നാലിനു നല്‍കിയ മെമ്മോയില്‍ ബോംബ് എന്ന വാക്ക് ഇല്ലെങ്കിലും മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഒരു വിമാനം പൊട്ടിത്തെറിക്കും, ദയവായി സൂക്ഷിക്കുക എന്ന് പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെബു, പലവാന്‍, ബിക്കോള്‍, ദാവോ എന്നിവയും ആക്രമിക്കപ്പെടുമെന്ന് അജ്ഞാത ഇമെയിലില്‍ പറയുന്നു.
മനില അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളിലും പട്രോളിംഗ് വര്‍ധിപ്പിച്ചതായും കെ9 യൂണിറ്റുകളെ വിന്യസിച്ചതായും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഗതാഗത സെക്രട്ടറി ജെയിം ബൗട്ടിസ്റ്റ പറഞ്ഞു.
എല്ലാവരുടെയും സുരക്ഷ  ഉറപ്പാക്കുന്നതിന് പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടെന്നും യാത്രക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും ബൗട്ടിസ്റ്റ പ്രസ്താവനയില്‍ പറഞ്ഞു.
 
2023 October 6InternationalEmail WarningmanilaAirportsPhilippinestitle_en: Email Warns Plane Will Explode In Philippinesrelated for body: വിമാനത്തില്‍ ഉറങ്ങിയ യാത്രക്കാരിയുടെ തുടയില്‍ തടവി; പ്രതിയെ രണ്ടുവര്‍ഷത്തേക്ക് ജയിലിലടച്ചുവിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് അസഭ്യം, ഇന്ത്യക്കെതിരെ പരാമര്‍ശം; പഞ്ചാബ് സ്വദേശിക്കെതിരെ കേസ് സെന്‍സസിനായി മന്ത്രാലയത്തില്‍നിന്ന് വിളി; തട്ടിപ്പിന് സൗദിയില്‍ പുതിയ അടവുകള്‍

By admin

Leave a Reply

Your email address will not be published. Required fields are marked *