ഉനൈസ – സൗദി അറേബ്യയിലെ ഹായിലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം – കൊണ്ടോട്ടി- കിഴിശ്ശേരി -സ്വദേശി നയ്യാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീദ് (30) ആണ് ഹായിലില്‍ ഹുലൈഫയിലുണ്ടായ വാഹനാപകടത്തില്‍ ഇന്നലെ മരണപ്പെട്ടത് ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയില്‍ ജംഷീദ് ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ വെച്ച് മരണം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മയ്യിത്ത് ഇന്ന് ജുമുഅക്ക് ശേഷം ഹായിത്ത് ഖബർ സ്ഥാനിൽ മറവ് ചെയ്യും മാതാവ് ജമീല, തസ്ലിബാനു ആണ് ഭാര്യ, മുന്ന് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കെഎംസിസി ഉനൈസ, ഹായിൽ സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികൾ നേതൃത്വം നൽകി
2023 October 6Saudiസുലൈമാന്‍ ഊരകംtitle_en: The body of Jamshed, who died in a car accident, will be buried today