കണ്ണൂര്‍: രാത്രികളില്‍ അര്‍ദ്ധനഗ്നനായി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തളിപറമ്പ് സ്വദേശി ഷാജഹാനാണ് പിടിയിലായത്. അടിവസ്ത്രവും ബനിയനും മാസ്‌കും ധരിച്ചാണ് ഷാജഹാന്‍ മോഷണം നടത്തുന്നത്. കോട്ടയം, ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത്. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.