ന്യൂയോർക്ക്: നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റ  നേതൃത്വത്തിൽ ഒക്ടോബർ 6 മുതൽ 8 വരെ അറ്റ്ലാന്റ കാർമേൽ  മാർത്തോമ്മാ സെന്ററിൽ  വെച്ച് നടത്തപ്പെടുന്ന ഫാമിലി റിട്രീറ്റ് ഇന്ന് ആരംഭിക്കും. Abundant Life: Rediscovering Gods Purpose (John 10:10) എന്ന വിഷയത്തെ അടിസ്ഥാനമാക്കി പഠനങ്ങൾ നടക്കും.
സമൃദ്ധിയായ ജീവനിലൂടെ ദൈവിക പദ്ധതികൾക്ക് പുത്തൻ കണ്ടെത്തലുകൾ നടത്തി ജീവിതത്തിനു നവ്യാനുഭവം നൽകുവാൻ ഈ സമ്മേളനത്തിലെ പഠനങ്ങൾ സഹായിക്കും.  
നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ, റവ. ഡോ. വിക്ടർ അലോയോ ( കൊളംബിയ തിയളോജിക്കൽ സെമിനാരി) , റവ. ഡോ. പ്രമോദ് സക്കറിയ (ന്യൂയോർക്ക്), സൂസൻ തോമസ് (ലോങ്ങ് ഐലൻഡ്), ഡോ. സിനി എബ്രഹാം (ഡാളസ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റാ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 
ഈ സമ്മേളനത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾ  www.mtcfamilyretreat.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *