പ്രേക്ഷകർ നൽകിയ ആദ്യ വാരത്തിലെ വൻ വരവേൽപ്പ് ഏറ്റുവാങ്ങി കണ്ണൂർ സ്‌ക്വാഡ് രണ്ടാം വാരത്തിലേക്കു ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ്. അഭിനേതാവും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ ചിത്രത്തിന് അഭിനന്ദങ്ങളുമായി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 കുറിപ്പ് ഇപ്രകാരണമാണ് :
“കണ്ണൂർ സ്ക്വാഡ്!! എന്തൊരു സിനിമ!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവെന്ന നിലയിലെ പ്രകടനത്തെക്കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെക്കുറിച്ചും പറയാൻ എനിക്ക് വാക്കുകളില്ല!  റോബി, റോണി  ചേട്ടാ.. നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിലെ ഇത്രയും മനോഹരമായ സമയങ്ങളിൽ വഴിത്തിരിവുള്ളവരാണ്,
നിങ്ങളെല്ലാവരും ചേർന്ന് ഇത്തരമൊരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്!! പ്രിയപ്പെട്ട സുഷിൻ, ഞാൻ ഫോണിലൂടെ നിങ്ങളോട് പറഞ്ഞത് പോലെ, നിങ്ങളാണ് മലയാള സിനിമയുടെ യഥാർത്ഥ സാമൂഹിക പ്രവർത്തകൻ!!  ഇനിയും നിരവധി പേരെ പരാമർശിക്കാനുണ്ട്, എന്നാൽ ചുരുക്കി പറഞ്ഞാൽ, ഈ മനോഹരമായ ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ!!”
കല്യാണി പ്രിയദർശൻ സിനിമ കണ്ട ശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കണ്ണൂർ സ്‌ക്വാഡ് കണ്ടെന്നും പൊളി പടമാണെന്നും പടം തീ പാറിക്കുന്ന ഒന്നെന്നും കുറിച്ചു. 
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്ന് ഒരുക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തിയ കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

By admin

Leave a Reply

Your email address will not be published. Required fields are marked *