സെബം ചർമ്മ കോശങ്ങളിൽ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമമാണെങ്കിൽ ചർമ കോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുകയും ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുകയും ചെയ്യുന്നു. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.
മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് മാറ്റിവയ്ക്കുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പാക്ക് തേച്ചുപിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞു കഴുകിക്കളയുക.
ബ്ലാക്ക് ഹെഡ്സിനു കാരണമാകുന്ന ചർമ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാൻ നല്ലൊരു ചേരുവകയാണ് ബേക്കിംഗ് സോഡ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അര ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയുക.
മുൾട്ടാണി മിട്ടി പൊടിച്ചതും ഓറഞ്ചു തൊലിയുടെ പൊടിയും നന്നായി യോജിപ്പിച്ച് മൂക്കത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇത് 5 മുതൽ 10 മിനിറ്റ് വരെ ഇട്ടേക്കുക. മൃദുവായി സ്‌ക്രബ് ചെയ്‌ത ശേഷം മുഖം വെള്ളത്തിൽ കഴുകുക. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യും.