വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാല്‍ പരിഹര്‍ (42), പത്തു വയസുകാരന്‍ മകന്‍, ആറു വയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്. അമേരിക്കന്‍ സമയം ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം.  
പ്ലെയിന്‍സ്ബോറോയില്‍ വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇന്ത്യന്‍ കൂട്ടായ്മകളുടെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു തേജ് പ്രതാപ്. ഇരുവരും ഐടി ജോലിക്കാരാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി  ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണോയെന്ന് പോലീസിന് സംശയമുണ്ട്. തേജ് പ്രതാപും സൊണാലിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നതെന്നുമാണ് കുടുംബത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞു.
ഇവരുടെ വീട്ടിലെത്തിയ എത്തിയ ബന്ധു വിവരം നല്‍കിയതിനെത്തുടര്‍ന്ന് എത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *