ന്യൂഡൽഹി – കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബി.ജെ.പി പ്രചാരണം. പത്തു തലകളുള്ള പടച്ചട്ട അണിഞ്ഞ രാഹുലിന്റെ ചിത്രമാണ് ബി.ജെ.പി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
‘ഇതാ പുതിയ തലമുറയിലെ രാവണൻ. അദ്ദേഹം തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെ’ന്നും ചിത്രം പങ്കുവെച്ച് ബി.ജെ.പി ഔദ്യോഗിക പേജിൽ എക്‌സിൽ കുറിച്ചു. ‘രാവൺ – നിർമാണം കോൺഗ്രസ് പാർട്ടി, സംവിധാനം ജോർജ് സോറസ്.’ എന്ന കുറിപ്പോടെയാണ് രാവൺ സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള രാഹുലിന്റെ പോസ്റ്റർ ബി.ജെ.പി പ്രചരിപ്പിക്കുന്നത്.
രാഹുലിനെ അപകീർത്തിപ്പെടുത്തുന്ന ബി.ജെ.പി പ്രചാരണത്തിനെതിരെ രൂക്ഷ വിമർശമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സംഘപരിവാറിന്റെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പുതിയ പ്രചാരണങ്ങൾ വളരെ അപകടകരമായ തലത്തിലേക്കാണ് പോകുന്നതെന്ന് പലരും ഓർമിപ്പിച്ചു.
2023 October 5IndiaBJP sarcasticrahul gandhititle_en: BJP harshly sarcastic against Rahul